സൗന്ദര്യ ശസ്ത്രക്രിയ: മുന്‍ സുന്ദരി മരിച്ചു

1994ല്‍ മിസ് അര്‍ജന്റീനയായി തിരഞ്ഞെടുക്കപ്പെട്ട സോലഞ്ച് മഗ്നാനോയാണ് ബട്ടക്‌സ് ശസ്ത്രക്രിയ(നിതംബ ശസ്ത്രക്രിയ)യെത്തുടര്‍ന്ന് മരിച്ചത്.
രണ്ട് കുട്ടികളുടെ മാതാവാണ് സോലഞ്ച്. ശസ്ത്രക്രിയയെത്തുടര്‍ന്ന് ശരീരത്തിനുള്ളില്‍ രക്തംകട്ടപിടിച്ചാണ് സോലഞ്ചിന്റെ മരണം സംഭവിച്ചത്.
മൂന്ന് ദിവസത്തോളം ഇവരെ രക്ഷിക്കാനായി ഡോക്ടര്‍മാര്‍ ശ്രമം നടത്തിയെങ്കിലും 38കാരിയായ സോലഞ്ച് ഞായറാഴ്ച മരണത്തിന് കീഴ്‌പ്പെടുകയായിരുന്നു.
ശസ്ത്രക്രിയയ്ക്കിടയില്‍ നടത്തുന്ന ഇഞ്ചക്ഷനുകളുടെ മരുന്ന് കരളിലും തലച്ചോറിലും വ്യാപിച്ചതാണ് പ്രശ്‌നം ഗുരുതരമാക്കിയത്.












Click it and Unblock the Notifications