ദുബയ് വേള്‍ഡ് പുനസംഘടന പ്രഖ്യാപിച്ചു

2600 കോടി ഡോളറിന്റെ കടമാണ് തിരിച്ചടയ്ക്കുക. വസ്തുവില്‍പനയുള്‍പ്പെടെയുള്ള നടപടികളിലൂടെയായിരിക്കും പണം കണ്ടെത്തുക.
ഈ പ്രഖ്യാപനം വന്നതോടെ പൊതുവെ ഏഷ്യ, യൂറോപ്പ് ഓഹരി വിപണികള്‍ ഉണര്‍ന്നിട്ടുണ്ട്. പക്ഷേ ദുബയ്, അബുദബി വിപണികളില്‍ വലിയ ഇടിവ് തുടരുകയാണ്.
ദുബയ് വേള്‍ഡിന്റെ കീഴില്‍ നഷ്ടത്തില്‍ തടുരുന്ന സ്ഥാപനങ്ങളാണ് പുനസ്സംഘടിപ്പിക്കുക. നിര്‍മാണ സംരംഭമായ നഖീല്‍, വസ്തു ഇടപാടുസ്ഥാപനമായ ലിമിറ്റ്‌ലെസ് വേള്‍ഡ് എന്നിവയാണ് പ്രധാനമായും പുനസംഘടിപ്പിക്കുക.
സാമ്പത്തികമായി നല്ല നിലയിലുള്ള ഇന്‍ഫിനിറ്റി വേള്‍ഡ് ഹോള്‍ഡിങ്, ഇസ്തിമാര്‍ വേള്‍ഡ് ആന്റ് പോര്‍ട്ട്‌സ് തുടങ്ങിയവയ്ക്ക് പുനസംഘടനാ നപടികള്‍ ബാധകമല്ല.
വായ്പ പുനസംഘടനയെപ്പറ്റി ബാങ്കുകളുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.
ദുബയ് വേള്‍ഡിന്റെ കടങ്ങള്‍ എല്‍ക്കാനാവില്ലെന്ന് ദുബയ് ഭരണകൂടം വ്യക്തമാക്കിയതിന് പിന്നാലെയാണ് കമ്പനി പുനസംഘടനാ നടപടികള്‍ പ്രഖ്യാപച്ചത്.












Click it and Unblock the Notifications