സ്വര്‍ണവില 13,800 രൂപയായി

രണ്ട് ദിവസത്തെ ഇടിവിന് ശേഷം ബുധനാഴ്ച സ്വര്‍ണവില കൂടിയിരുന്നു. ബുധനാഴ്ച മാത്രം രണ്ട് തവണയാണ് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ആദ്യം 200 രൂപയും പിന്നാട് 80 രൂപയുമാണ് പവന് വില വര്‍ദ്ധിച്ചത്.
ഡോളറിന്റെ മൂല്യം കുറയുന്നതിനൊപ്പം മഞ്ഞ ലോഹത്തിന് ആവശ്യക്കാരേറുന്നതുമാണ് വില വര്‍ദ്ധിയ്ക്ക് പിന്നിലുള്ള കാരണം. വിവാഹ സീസണ്‍ ആയതിനാല്‍ ഇന്ത്യന്‍ സ്വര്‍ണ വിപണിയില്‍ തിരക്കേറിയിട്ടുണ്ട്. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ അടുത്തെത്തിയത് യൂറോപ്പിലും അമേരിക്കയിലും സ്വര്‍ണത്തിന്റെ പ്രിയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ജനുവരി പകുതി വരെയെങ്കിലും ഉയര്‍ന്ന വില തുടരുമെന്നാണ് വിപണി വൃത്തങ്ങള്‍ പ്രതീക്ഷിയ്ക്കുന്നത്.












Click it and Unblock the Notifications