കൊച്ചിയുള്‍പ്പെടെയുള്ള നഗരങ്ങളില്‍ മെട്രോ

ഒരുലക്ഷംകോടി രൂപ ഇതിനായി വിലയിരുത്തിയിട്ടുണ്ട്. ചെന്നൈ, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നീനഗരങ്ങളിലും മെട്രോ റെയില്‍ നടപ്പാക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ അതിനിടെ കൊച്ചിയില്‍ മെട്രോ റെയിലിനുള്ള സ്ഥലമെടുപ്പ് സംബന്ധിച്ച സര്‍വെക്കെത്തിയ ഉദ്യോഗസ്ഥരും വ്യാപാരികളുമായി എംജി റോഡില്‍ വാക്കേറ്റമുണ്ടായി. അനധികൃതമായാണ് സര്‍വെ നടത്തുന്നതെന്ന് വ്യാപാരികള്‍ ആരോപിച്ചു.
മെട്രോ റെയില്‍ പദ്ധതി നടക്കുമോ ഇല്ലയോ എന്നുറപ്പില്ലാത്ത സാഹചര്യത്തില്‍ സര്‍വെ നടത്തുന്നത് ശരിയല്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. എന്നാല്‍ പൊലീസ് അകടമ്പടിയോടെ എത്തിയ ഉദ്യോഗസ്ഥര്‍ സര്‍വെ നടപടികളുമായി മുന്നോട്ടു പോയി. സംഭവത്തില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിച്ചു.












Click it and Unblock the Notifications