പട്‌ന: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയ്‌ക്കെതിരെ ബിഹാറിലെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ബീഹാറികള്‍ക്കെതിരെ പ്രസംഗിച്ചതിന് മുസാഫര്‍പുര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സഹേബ് കൗഷര്‍ ആണ് വാറന്റ് പുറപ്പെടുവിച്ചിട്ടുള്ളത്.
ബീഹാറിലെ ഹിന്ദുക്കളുടെ വികാരങ്ങള്‍ രാജ് താക്കറെ ്മുറിപ്പെടുത്തിയെന്നാരോപിച്ച് ഒരു സുധീര്‍ കുമാര്‍ ഓജ എന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് നടപടി.
താക്കറെയെ ജനവരി നാലിനുമുമ്പ് കോടതിയില്‍ ഹാജരാക്കാന്‍ മുംബൈ പോലീസ് കമ്മീഷണറോടാണ് കോടതി നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.