Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടിവെള്ള സമരം:ലാത്തി ചാര്‍ജ്ജില്‍ ഒരു മരണം

Police Beat
മുംബൈ: കുടിവെള്ളത്തിനായി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുമ്പില്‍ സമരം നടത്തിയ നാട്ടുകാര്‍ക്ക് നേരെ നടത്തിയ ലാത്തി ചാര്‍ജ്ജില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വിറാല്‍ ധൊലാക്കിയ എന്നയാളെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരിച്ചത്. പൊലീസ് ലാത്തിചാര്‍ജ്ജില്‍ പരിക്കേറ്റവരെ മുംബൈയിലെ ജിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജലവിതരണത്തില്‍ മുംബൈ നഗരസഭ കുറവുവരുത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. സമരക്കാര്‍ നഗരസഭാ ഓഫീസിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയത്.

കോണ്‍ഗ്രസ് നേതാവ് നാരായണ്‍ റാണെയുടെ മകന്‍ നിതേഷ് റാണയുടെ നേതൃത്വത്തിലുള്ള സ്വാഭിമാന്‍ എന്ന സംഘടനയാണ് സമരം നടത്തിയത്. കുടിവെള്ള വിതരണത്തില്‍ പതിനഞ്ച് ശതമാനം കുറവ് വരുത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു സമരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+