ബസ് തടാകത്തിലേക്ക് മറിഞ്ഞ് 10 മരണം

ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 11 വിദ്യാര്‍ത്ഥികളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അപകടത്തില്‍ നാല് വിദ്യാര്‍ത്ഥികളെ കാണാതായി. 25 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപികമാരുമാണ് ബസിലുണ്ടായിരുന്നത്. പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പൊലീസും അഗ്‌നിശമന സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അപകട കാരണം എന്തെന്ന് അറിവായിട്ടില്ല.












Click it and Unblock the Notifications