കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യകാത്വം തെളിയിക്കാന്‍ തയാര്‍: സിസ്റ്റര്‍ സെഫി

  • By Staff
Google Oneindia Malayalam News

Sister Sephy
ദില്ലി: സിസ്റ്റര്‍ അഭയ കേസുമായി ബന്ധപ്പെട്ട് കന്യകാത്വം തെളിയിക്കാന്‍ താന്‍ തയാറാണെന്ന് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സിസ്റ്റര്‍ സെഫി.
താനിപ്പോഴും കന്യകയാണെന്നും അത് തെളിയിക്കാന്‍ തയാറാണെന്നും കാണിച്ച് സിസ്റ്റര്‍ സെഫി ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന് ദില്ലി ഹൈക്കോടതി സിബിഐയ്ക്ക് നോട്ടീസ് അയച്ചു. കോടതി നിര്‍ദ്ദേശിയ്ക്കുന്ന ഏത് മെഡിക്കല്‍ ബോര്‍ഡിന് മുമ്പിലും വൈദ്യപരിശോധനയ്ക്ക് വിധേയയാകാന്‍ തയാറാണെന്ന് ഹര്‍ജിയില്‍ സെഫി വ്യക്തമാക്കിയിട്ടുണ്ട്.

അഭയ കേസന്വേഷണത്തില്‍ നിര്‍ണായക മുന്നേറ്റം നടത്തിയ സിബിഐയുടെ അന്വേഷണ സംഘത്തിനെതിരെ നിശിതമായ വിമര്‍ശങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. സിബിഐ തന്നെ അവഹേളിയ്ക്കുകയായിരുന്നു. കന്യാചര്‍മ്മം പുനസ്ഥാപിയ്ക്കാനായി താന്‍ ശസ്ത്രക്രിയ ചെയ്തുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.

ഇത്തരം റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്ത് സിബിഐ തന്നെ സമൂഹമധ്യത്തില്‍ അവഹേളിച്ചു. തനിയ്ക്കിപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. രാജ്യാന്തര മനുഷ്യാവകാശ ചട്ടങ്ങളുടെ ലംഘനമാണിതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിയ്ക്കുന്നു.

കേരള ഹൈക്കോടതി സിബിഐയുടെ വാദമുഖങ്ങള്‍ അംഗീകരിക്കുന്ന സാഹചര്യത്തിലാണ് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചതെന്ന് സിസ്റ്റര്‍ സെഫിയുടെ അഭിഭാഷകന്‍ പറഞ്ഞു. അഭയ കേസിന്റെ വിചാരണ അടുത്ത മാസം കൊച്ചിയിലെ സിബിഐ കോടതിയില്‍ തുടങ്ങാനിരിയ്‌ക്കെ സെഫി നല്‍കിയ പുതിയ ഹര്‍ജി കേസിന്റെ ഗതിയെ ബാധിയ്ക്കുമോയെന്ന് ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X