നസീറിന് വേണ്ടി ബാംഗ്ലൂര്‍ പൊലീസ് ഷില്ലോംങില്‍

മേഘാലയ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വച്ച് ബുധനാഴ്ച രാവിലെയാണ് ഇരുവരേയും പിടികൂടിയത്. ഇവരെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂര്‍ പൊലീസ് ഷില്ലോംഗ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. 10ഓളം കേസുകള്‍ ബാംഗ്ലൂര്‍ കോടതിയില്‍ നസീറിനെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള ഓപ്പണ്‍ വാറന്റുമായാണ് ബാംഗ്ലൂര്‍ പൊലീസ് ഷില്ലോംഗിലെത്തിയിട്ടുള്ളത്. അതിനിടെ കേരളാ പൊലീസും ഇരുവരേയും വിട്ടു കിട്ടുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
നസീറിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ പൊലീസ് കോടതിയില്‍ ഹര്‍ജി നല്‍കി. കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
നസീറിനെയും ഷഫാസിനേയും നേരത്തെ അറസ്‌ററ് ചെയ്‌തെന്ന വാര്‍ത്ത പരന്നിരുന്നെങ്കിലും ഇന്നലെ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതു സ്ഥിരീകരിയ്ക്കുന്നതിന് തയ്യാറായത്. നസീറിന്റെ ബന്ധുകൂടിയാണ് കണ്ണൂര്‍ തയ്യില്‍ ആരിക്കാട് വീട്ടില്‍ ഷഫാസ്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.ഇരുവരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന മേഘാലയ പൊലീസിന്റെ ആവശ്യം ഷില്ലോങ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ബുധനാഴ്ച നിരാകരിച്ചിരുന്നു. ഇരുവരെയും കേരളത്തിന് വിട്ടുതരണമെന്ന് ആവശ്യപ്പെടുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും ഉത്തരമേഖലാ ഡിജിപി ടോമിന്‍ തച്ചങ്കരിയും അറിയിച്ചു.
നസീറിനെയും ഷഫാസിനെയും നവംബര്‍ ആറിന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ചിറ്റഗോംഗില്‍ അറസ്റ്സ്റ്റ് ചെയ്തുവെന്ന് നേരത്തേതന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറില്ലാതിരുന്നതിനാല്‍ അതിര്‍ത്തിയിലെത്തിച്ച് രഹസ്യമായി ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും അറസ്റ്റ് ആഭ്യന്തര സെക്രട്ടറി ജികെ പിള്ള ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു.












Click it and Unblock the Notifications