ശബരിമലയില്‍ സ്ഥിരം സുരക്ഷാസംവിധാനം

അരവണ പ്ലാന്റുകളിലും ക്യാമറ സ്ഥാപിക്കും. മണ്ഡലകാലം കഴിഞ്ഞാലും ശബരിമലയില്‍ ഏര്‍പ്പെടുത്തിയ സ്ഥിരം സുരക്ഷാ സംവിധാനങ്ങള്‍ തുടരും. ഇതിനായി കൂടുതല്‍ പോലീസുകാരെ ശബരിമലയില്‍ നിയോഗിക്കുമെന്നും കോടിയേരി അറിയിച്ചു. ശബരിമലയിലെ സുരക്ഷാസ്ഥിതി വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു മന്ത്രി.
ശബരിമലയില്‍ പോലീസുകാരുടെ സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മെച്ചപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണശാലയിലെ സൗകര്യവും വര്‍ദ്ധിച്ചു. പോലീസുകാര്‍ക്കായി കൂടുതല്‍ ഡബിള്‍ ഡക്കര്‍ കട്ടിലുകള്‍ ഏര്‍പ്പെടുത്തും. ശബരിമലയില്‍ നിലവില്‍ 150 ഫയര്‍ഫോഴ്സ് ജീവനക്കാര്‍ സേവനം ചെയ്യുന്നുണ്ട്. ഇവരുടെ സൗകര്യവും മെച്ചപ്പെടുത്തുമെന്നും കോടിയേരി അറിയിച്ചു.
മണ്ഡല, മകരവിളക്ക് പൂജകള്‍ക്കായി ശബരിമലയിലൊരുക്കേണ്ട സുരക്ഷ സംവിധാനങ്ങളെക്കുറിച്ചാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്. ശബരിമല ചീഫ് കമ്മീഷണര്‍ കെ ജയകുമാര്‍, ഡിജിപി ജേക്കബ് പുന്നൂസ്, എഡിജിപി ചന്ദ്രശേഖര്‍, ഐജി ഹേമചന്ദ്രന് എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
ബുധനാഴ്ച വൈകിട്ട് 7.15ന് പമ്പയിലെത്തിയ മന്ത്രി കോടിയേരി ബാലകൃഷ്ണന് പൊലീസ് സ്റ്റേഷനു മുന്നില്‍ നിന്ന് നടന്നാണ് മല കയറിയത്. നീലിമലയില്‍ എത്തിയ മന്ത്രി കാര്‍ഡിയോളജി സെന്ററിലെ ചികിത്സാ സൗകര്യങ്ങള്‍ വിലയിരുത്തി. നിലയ്ക്കല്‍ ഇടത്താവളവും പൊലീസ് ബാരക്ക്, ഫയര്‍ സ്റ്റേഷന്, ദേവസ്വം ഓഫീസ് എന്നിവിടങ്ങളും മന്ത്രി സന്ദര്‍ശിച്ചു.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം











Click it and Unblock the Notifications