കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ സ്ഥിരം സുരക്ഷാസംവിധാനം

  • By Staff
Google Oneindia Malayalam News

Sabarimala
ശബരിമല: ശബരിമലയില്‍ സ്ഥിരം സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ക്ലോസഡ് സര്‍ക്യൂട്ട് ക്യാമറകള്‍ സ്ഥാപിയ്ക്കും.

അരവണ പ്ലാന്റുകളിലും ക്യാമറ സ്ഥാപിക്കും. മണ്ഡലകാലം കഴിഞ്ഞാലും ശബരിമലയില്‍ ഏര്‍പ്പെടുത്തിയ സ്ഥിരം സുരക്ഷാ സംവിധാനങ്ങള്‍ തുടരും. ഇതിനായി കൂടുതല്‍ പോലീസുകാരെ ശബരിമലയില്‍ നിയോഗിക്കുമെന്നും കോടിയേരി അറിയിച്ചു. ശബരിമലയിലെ സുരക്ഷാസ്ഥിതി വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു മന്ത്രി.

ശബരിമലയില്‍ പോലീസുകാരുടെ സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മെച്ചപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണശാലയിലെ സൗകര്യവും വര്‍ദ്ധിച്ചു. പോലീസുകാര്‍ക്കായി കൂടുതല്‍ ഡബിള്‍ ഡക്കര്‍ കട്ടിലുകള്‍ ഏര്‍പ്പെടുത്തും. ശബരിമലയില്‍ നിലവില്‍ 150 ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ സേവനം ചെയ്യുന്നുണ്ട്. ഇവരുടെ സൗകര്യവും മെച്ചപ്പെടുത്തുമെന്നും കോടിയേരി അറിയിച്ചു.

മണ്ഡല, മകരവിളക്ക് പൂജകള്‍ക്കായി ശബരിമലയിലൊരുക്കേണ്ട സുരക്ഷ സംവിധാനങ്ങളെക്കുറിച്ചാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്. ശബരിമല ചീഫ് കമ്മീഷണര്‍ കെ ജയകുമാര്‍, ഡിജിപി ജേക്കബ് പുന്നൂസ്, എഡിജിപി ചന്ദ്രശേഖര്‍, ഐജി ഹേമചന്ദ്രന്‍ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

ബുധനാഴ്ച വൈകിട്ട് 7.15ന് പമ്പയിലെത്തിയ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പൊലീസ് സ്‌റ്റേഷനു മുന്നില്‍ നിന്ന് നടന്നാണ് മല കയറിയത്. നീലിമലയില്‍ എത്തിയ മന്ത്രി കാര്‍ഡിയോളജി സെന്ററിലെ ചികിത്സാ സൗകര്യങ്ങള്‍ വിലയിരുത്തി. നിലയ്ക്കല്‍ ഇടത്താവളവും പൊലീസ് ബാരക്ക്, ഫയര്‍ സ്‌റ്റേഷന്‍, ദേവസ്വം ഓഫീസ് എന്നിവിടങ്ങളും മന്ത്രി സന്ദര്‍ശിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X