പത്മനാഥന് 600 ബാങ്ക് അക്കൗണ്ടുകള്‍

എല്‍ടിടിഇയുടെ മാധ്യമവിഭാഗം തലവനായിരുന്നു പത്മാനഥന്‍. പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ മരണത്തിന് ശേഷം പത്മനാഥനെ നേതാവായി എല്‍ടിടിഇ തിരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ ക്വാലാലമ്പൂരില്‍ നിന്നാണ് പത്മനാഥാനെ അറസ്റ്റു ചെയ്തത്.
വിദേശത്ത് നിന്നുള്ളതടക്കം സംഘടനയുടെ സാമ്പത്തിക സ്രോതസ്സുകളെ ഏകോപിപ്പിച്ചിരുന്നത് ഇയാളായിരുന്നു. പത്മനാഥന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന അക്കൗണ്ടുകളില്‍ എത്ര പണമുണ്ടായിരുന്നുവെന്ന കാര്യം ലങ്കന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല.
നിരന്തരമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാളില്‍ നിന്നു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. രാജീവ് ഗാന്ധി വധത്തിലും 1996ലെ ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് ബോംബാക്രമണത്തിലുമുള്ള ഇയാളുടെ പങ്കും അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications