കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മനാഥന് 600 ബാങ്ക് അക്കൗണ്ടുകള്‍

  • By Staff
Google Oneindia Malayalam News

Kumaran Pathmanathan
കൊളംബോ: ശ്രീലങ്കന്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ള എല്‍ടിടിഇ നേതാവ് സെല്‍വരാജ പത്മനാഥന്റെ പേരില്‍ അഞ്ച് കപ്പലുകളും അറുനൂറോളം രഹസ്യ ബാങ്ക് അക്കൗണ്ടുകളും. വിവിധ രാജ്യങ്ങളിലായുള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിയ്ക്കാനും കപ്പലുകള്‍ പിടിച്ചെടുക്കാനും സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടങ്ങിയെന്ന് ശ്രീലങ്കന്‍ മന്ത്രി കെഹ് ലിയ റംബുക്ക് വേല പറഞ്ഞു.

എല്‍ടിടിഇയുടെ മാധ്യമവിഭാഗം തലവനായിരുന്നു പത്മാനഥന്‍. പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ മരണത്തിന് ശേഷം പത്മനാഥനെ നേതാവായി എല്‍ടിടിഇ തിരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ ക്വാലാലമ്പൂരില്‍ നിന്നാണ് പത്മനാഥാനെ അറസ്റ്റു ചെയ്തത്.

വിദേശത്ത് നിന്നുള്ളതടക്കം സംഘടനയുടെ സാമ്പത്തിക സ്രോതസ്സുകളെ ഏകോപിപ്പിച്ചിരുന്നത് ഇയാളായിരുന്നു. പത്മനാഥന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന അക്കൗണ്ടുകളില്‍ എത്ര പണമുണ്ടായിരുന്നുവെന്ന കാര്യം ലങ്കന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല.

നിരന്തരമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാളില്‍ നിന്നു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. രാജീവ് ഗാന്ധി വധത്തിലും 1996ലെ ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് ബോംബാക്രമണത്തിലുമുള്ള ഇയാളുടെ പങ്കും അന്വേഷിക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X