ഭക്ഷ്യപണപ്പെരുപ്പം വര്‍ധിക്കുന്നു; ഉള്ളിക്ക് തീവില

നവംബര്‍ മൂന്നാം വാരം 15.58 ശതമാനമായിരുന്ന ഭക്ഷ്യ പണപ്പെരുപ്പം തൊട്ടടുത്ത ആഴ്ച ഇത് 17.47 ശതമാനമായി ഉയര്‍ന്നു. മഴ ദുര്‍ബലമായതാണ് കാര്‍ഷികോല്‍പാദനം കുറയാന്‍ ഇടയാക്കിയത്.
ഉള്ളിയുടെ വിലയാണ് നിലവില്‍ ഏറ്റവും രൂക്ഷം. ഇതിന് പുറമെ അരി, ഗോതമ്പ് എന്നിവയുടെയും വില കൂടിയിട്ടുണ്ട്. ആഴ്ചതോറും ഉള്ളിക്ക് 12ശതമാനം എന്ന നിരക്കില്‍ വില വര്‍ധിക്കുകയാണ്.
അരിയുടെയും ഗോതമ്പിന്റെയും വിലയില്‍ പത്തുശതമാനമാണ് വര്‍ധനയുണ്ടായത്. ഉരുളക്കിഴങ്ങിന് അല്‍പം വില കുറഞ്ഞിരിക്കുകയാണിപ്പോള്‍.
ഭക്ഷ്യവില നിയന്ത്രിച്ചില്ലെങ്കില്‍ അത് ഉല്‍പാദനരംഗത്തെ പണപ്പെരുപ്പത്തിന് കാരണാകുന്നുവെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ ചെയര്‍മാന്‍ സി രംഗരാജന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സാമ്പത്തിക വളര്‍ച്ച കൂടുന്നതിനനുസരിച്ച് ഭക്ഷ്യമേഖലിയലെ പണപ്പെരുപ്പം വര്‍ധിക്കുന്ന പ്രവണതയാണിപ്പോള്‍ കണ്ടുവരുന്നത്. ഭക്ഷ്യ പണപ്പെരുപ്പം തടയാന്‍ റിസര്‍വ് ബാങ്ക് നടപടി കൈക്കൊള്ളുമെന്ന് രംഗരാജന്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications