ഇന്ത്യ ഗൂഗിളില്‍ തിരഞ്ഞത് ചുംബനരീതികള്‍

എന്തിനും ഏതിനും ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിക്കുന്നവരാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ഭൂരിഭാഗവും. ഗൂഗിളില്‍ ലഭ്യമല്ലാത്തതായി ഒരു വിവരങ്ങളും ഇല്ലതാനും.
എങ്ങനെ വിവാഹം കഴിയ്ക്കണമെന്നതുതുടങ്ങി, പ്രസവമെടുക്കുന്നതിനും ആത്മഹത്യചെയ്യുന്നതിനും വരെ ഗൂഗിളില്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കും.
2009ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ അന്വേഷിച്ച ചൂടന്‍ കാര്യം എങ്ങനെ ചുംബിക്കാമെന്നതാണ്. ഇതൊക്കെ തിരഞ്ഞു കണ്ടുപിടിക്കേണ്ടതുണ്ടോയെന്ന് ചോദിച്ചാല്‍ ഗൂഗിളില്‍ പല പുതു നിര്‍ദ്ദേശങ്ങളും ലഭിച്ചേക്കാം എന്നുമാത്രമേ മറുപടി പറയാന്‍ കഴിയുകയുള്ളു.
വര്‍ഷാവസാനത്തോടെ ഗൂഗിള്‍ അധികൃതര്‍ പുറത്തുവിട്ട സെര്‍ച്ച് വാക്കുകളുടെ പട്ടികയിലാണ് ഇന്ത്യക്കാരുടെ സെര്‍ച്ച ്‌സ്വഭാവം പുറത്തുവന്നത്്. ചുംബനത്തിന് പിന്നാലെ ബഡ്ജറ്റ് 2009, തിരഞ്ഞെടുപ്പ് ഫലം, സത്യത്തിന്റെ ഓഹരി വില തുടങ്ങിയ വാക്കുകളാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലായി നില്‍ക്കുന്നത്.
ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെ സെലിബ്രിറ്റി ബോളിവുഡ് താരം കത്രീന കെയ്ഫ് ആണ്. ഏറ്റവും കൂടുതല്‍ തിരയപ്പെട്ട രാഷ്ട്രീയക്കാരനാവട്ടെ രാഹുല്‍ ഗാന്ധിയും.
ഇന്ത്യയുള്‍പ്പെടെ ലോകത്തൊട്ടാകെയുള്ള ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക് അന്തരിച്ച പോപ് ഇതിഹാസം മൈക്കല്‍ ജാസ്‌കന്റേതാണ്. തിരച്ചില്‍ പട്ടികയില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്നതും ഇദ്ദേഹത്തിന്റെ പേരാണ്.
എങ്ങനെ ചെയ്യാം എന്നകാര്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യക്കാര്‍ ഏങ്ങനെ ചുംബിക്കാമെന്ന് തിരഞ്ഞിരിക്കുന്നത്.
ഇതിന് പിന്നാലെ എങ്ങനെ ഹാക്ക് ചെയ്യാമെന്നും എങ്ങനെ മെഡിറ്റേഷന്‍ ചെയ്യാമെന്നുമൊക്കെ ഇന്ത്യക്കാര്‍ കൂടുതലായി തിരഞ്ഞിട്ടുണ്ട്. എന്തായാലും എങ്ങനെ ചുംബിക്കാമെന്ന ചോദ്യത്തിന് പിന്നിലാണ് ഇവയൊക്കെ എന്നുമാത്രം.












Click it and Unblock the Notifications