ഇന്ത്യ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കും

അതേസമയം കോപ്പന്‍ഹേഗനിലെ കാലാവസ്ഥാ ഉച്ചകോടിയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ നിയമപരമായി ഉണ്ടാക്കുന്ന ഒരു കരാറിലും ഇന്ത്യ ഒപ്പിടില്ല.
കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ജയറാം രമേശ് വ്യാഴാഴ്ച ഇക്കാര്യം ലോക്സഭയിലാണ് അറിയിച്ചത്. സമ്മേളനത്തില്‍ സമഗ്രവും നീതിയുക്തവുമായ ഒരു കരാറാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
തികച്ചും ശുഭപ്രതീക്ഷയോടെയാണ് രാജ്യം കോപ്പന്‍ഹേഗന്‍ സമ്മേളനത്തില്‍ പങ്കെടുക്കുക. നിയമപരമായ ബാധ്യതയുണ്ടാക്കുന്ന കരാറുകള്‍ക്ക് രാജ്യം തയ്യാറല്ല. സ്വമേധയായുള്ള നടപടികള്‍ മാത്രമേ ഇന്ത്യ ഇക്കാര്യത്തില്‍ സ്വീകരിക്കുകയുള്ളു.
വികസ്വര രാജ്യങ്ങള്‍ കാര്‍ബണ്‍ ബഹിര്‍ഗമനം വര്‍ധിക്കുന്ന കാലഘട്ടം സംബന്ധിച്ച കരാറില്‍ ഒപ്പുവയ്ക്കണമെന്ന ആവശ്യം ഇന്ത്യ അംഗീകരിക്കില്ല- മന്ത്രി പറഞ്ഞു.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിന്റെ ഭാഗമായി മാതൃകാ പരിസ്ഥിതി അനുകൂല നിര്‍മാണ ചട്ടം ഉണ്ടാക്കുക, 2011ന് മുമ്പ് വാഹനങ്ങള്‍ക്ക് ഇന്ധനക്ഷമത ഉറപ്പുവരുത്തുക, ഊര്‍ജ്ജസംരക്ഷണ നിയമഭേദഗതിയിലൂടെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഊര്‍ജ്ജക്ഷമതാ സര്‍ട്ടിഫിക്കറ്റ് നിബര്ന്ധമാക്കുക തുടങ്ങിയ നടപടികള്‍ ഇന്ത്യ സ്വീകരിക്കുമെന്ന് ജയറാം രമേശ് വ്യക്തമാക്കി.
കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെയും മറ്റ് പരിസ്ഥിതി പ്രശ്നങ്ങളുടെയും കാര്യത്തില്‍ കോപ്പന്‍ഗേഹന്‍ ഉച്ചകോടിയില്‍ ഇന്ത്യ സമ്മര്‍ദ്ദത്തിന് അടിപ്പെടരുതെന്ന് ലോക്സഭയില്‍ ബിജെപി അഭിപ്രായപ്പെട്ടിരുന്നു.
വികസിത രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാതിരുന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിന് ബിജെപി പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബിജെപി അംഗം മുരളി മനോഹര്‍ ജോഷി പറഞ്ഞു.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications