കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കും

  • By Staff
Google Oneindia Malayalam News

Jairam Ramesh
ദില്ലി: 2020ന് മുമ്പ് ഇന്ത്യ സ്വമേധയാ 20 മുതല്‍ 25ശതമാനം വരെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം കോപ്പന്‍ഹേഗനിലെ കാലാവസ്ഥാ ഉച്ചകോടിയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ നിയമപരമായി ഉണ്ടാക്കുന്ന ഒരു കരാറിലും ഇന്ത്യ ഒപ്പിടില്ല.

കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ജയറാം രമേശ് വ്യാഴാഴ്ച ഇക്കാര്യം ലോക്‌സഭയിലാണ് അറിയിച്ചത്. സമ്മേളനത്തില്‍ സമഗ്രവും നീതിയുക്തവുമായ ഒരു കരാറാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

തികച്ചും ശുഭപ്രതീക്ഷയോടെയാണ് രാജ്യം കോപ്പന്‍ഹേഗന്‍ സമ്മേളനത്തില്‍ പങ്കെടുക്കുക. നിയമപരമായ ബാധ്യതയുണ്ടാക്കുന്ന കരാറുകള്‍ക്ക് രാജ്യം തയ്യാറല്ല. സ്വമേധയായുള്ള നടപടികള്‍ മാത്രമേ ഇന്ത്യ ഇക്കാര്യത്തില്‍ സ്വീകരിക്കുകയുള്ളു.

വികസ്വര രാജ്യങ്ങള്‍ കാര്‍ബണ്‍ ബഹിര്‍ഗമനം വര്‍ധിക്കുന്ന കാലഘട്ടം സംബന്ധിച്ച കരാറില്‍ ഒപ്പുവയ്ക്കണമെന്ന ആവശ്യം ഇന്ത്യ അംഗീകരിക്കില്ല- മന്ത്രി പറഞ്ഞു.

കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിന്റെ ഭാഗമായി മാതൃകാ പരിസ്ഥിതി അനുകൂല നിര്‍മാണ ചട്ടം ഉണ്ടാക്കുക, 2011ന് മുമ്പ് വാഹനങ്ങള്‍ക്ക് ഇന്ധനക്ഷമത ഉറപ്പുവരുത്തുക, ഊര്‍ജ്ജസംരക്ഷണ നിയമഭേദഗതിയിലൂടെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഊര്‍ജ്ജക്ഷമതാ സര്‍ട്ടിഫിക്കറ്റ് നിബര്‍ന്ധമാക്കുക തുടങ്ങിയ നടപടികള്‍ ഇന്ത്യ സ്വീകരിക്കുമെന്ന് ജയറാം രമേശ് വ്യക്തമാക്കി.

കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെയും മറ്റ് പരിസ്ഥിതി പ്രശ്‌നങ്ങളുടെയും കാര്യത്തില്‍ കോപ്പന്‍ഗേഹന്‍ ഉച്ചകോടിയില്‍ ഇന്ത്യ സമ്മര്‍ദ്ദത്തിന് അടിപ്പെടരുതെന്ന് ലോക്‌സഭയില്‍ ബിജെപി അഭിപ്രായപ്പെട്ടിരുന്നു.

വികസിത രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാതിരുന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിന് ബിജെപി പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബിജെപി അംഗം മുരളി മനോഹര്‍ ജോഷി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X