നസീറിനെ ചോദ്യം ചെയ്യാന്‍ കേരള പൊലീസ് ബാംഗ്ലൂരില്‍

ഐജി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള തീവ്രവാദ വിരുദ്ധ സെല്‍ ഡിവൈഎസ്പിയുള്‍പ്പെടുന്ന സംഘമാണ് വെള്ളിയാഴ്ച ഉച്ചയോടെ ബാംഗ്ലൂരില്‍ എത്തിയത്. ഐജിയുള്‍പ്പെടെയുള്ളവര്‍ രാത്രിയോടെ ഇവിടെയെത്തുമെന്നാണ് അറിയുന്നത്.
ഐജിതന്നെ നേരിട്ട് നസീറിനെയും ഷഫാസിനെയും ചോദ്യം ചെയ്യുമെന്നാണ് സൂചന. മേഘാലയയില്‍ പിടിയിലായ നസീറിനെയും ഷഫാസിനെയും വിട്ടുകിട്ടാന്‍ കേരള പൊലീസ് ശ്രമിച്ചിരുന്നു. എന്നാല്‍ ബാംഗ്ലൂര്‍ സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്ന ഇവരുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ കോടതി ഇവരെ ബാംഗ്ലൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
തുടര്‍ന്നാണ് ഇവരെ ചോദ്യം ചെയ്യാന്‍ കേരള പൊലീസ് ബാംഗ്ലൂരിലേക്ക് തിരിച്ചത്. ഇതേസമയം കളമശേരി ബസ് കത്തിക്കല്‍, എറണാകുളം കളക്ടറേറ്റ് സ്‌ഫോടനം എന്നീ കേസുകളുടെ അന്വേഷണത്തിനായി കൊച്ചി പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘവും ബാംഗ്ലൂരില്‍ എത്തുന്നുണ്ട്.
നസീറിനായി വ്യാഴാഴ്ച കണ്ണൂര്‍ മജിസ്‌ട്രേട്ട് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ടാണ് കേരള പൊലീസ് ഷില്ലോങ് കോടതിയില്‍ ഹാജരാക്കിയത്.
ഇതിനിടെ നസീറിനെയും ഷഫാസിനെയും കൊണ്ട് കര്‍ണാടക പൊലീസ് ഷില്ലോങില്‍ നിന്നും ഗുവാഹത്ത് വിമാനത്താവളത്തില്‍ എത്തി. കനത്ത സുരക്ഷിയാലണ് ഇവരെ ഇവിടെവരെ എത്തിച്ചത്. വൈകീട്ടോടെ ബാംഗ്ലൂരിലെത്തും. തുടര്‍ന്ന് മജിസ്‌ട്രേട്ട് കോടതിയിലോ മജിസ്‌ട്രേട്ടിന്റെ വസതിയിലോ ഇവരെ ഹാജരാക്കും.












Click it and Unblock the Notifications