21 മുതല്‍ ഓട്ടോ ടാക്‌സി പണിമുടക്ക്
കോഴിക്കോട്: സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ ഈ മാസം 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്് പ്രഖ്യാപിച്ചു.
യാത്രാനിരക്കുകള്‍ പരിഷ്‌കരിക്കുക, ഗ്രാമപ്രദേശങ്ങളില്‍ മീറ്റര്‍ നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിക്കുക, ആര്‍ടിഓഫീസുകളില്‍ യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
കോഴിക്കോട്ടു ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയന്‍ ഏകോപനസമിതി യോഗമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഇടക്കാലത്ത് ഓട്ടോ-ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചെങ്കിലും ഇന്ധനവില കുറഞ്ഞതിനെത്തുടര്‍ന്ന് പിന്‍വലിച്ചു. പിന്നീട് ഇന്ധന വില വര്‍ദ്ധിച്ചപ്പോള്‍ നിരക്കുകള്‍ പരിഷ്‌കരിച്ചില്ലെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications