സ്റ്റുഡിയോയില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു
കൊച്ചി: നഗരപ്രാന്തത്തിലുള്ള മുനമ്പത്ത് പൂട്ടിക്കിടന്നിരുന്ന സ്റ്റുഡിയോയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ യുവാവ് മരിച്ചു. മുനമ്പം അറമിപ്പറമ്പില്‍ പുരുഷോത്തമന്റെ മകന്‍ മണികണ്ഠനാണ് കൊല്ലപ്പെട്ടത്.
മണികണ്ഠന്‍ നടത്തി വന്നിരുന്ന നിയാ സ്റ്റുഡിയോയിലാണ് അപകടമുണ്ടായത്. കുറെ നാളായി സ്റ്റുഡിയോ അടച്ചിട്ട നിലയിലായിരുന്നു.
ഇയാള്‍ കെട്ടിടത്തിലേക്ക് കയറിപ്പോകുന്നത് സമീപവാസികള്‍ കണ്ടിരുന്നു. തുടര്‍ന്നാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല. സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ മുകള്‍ ഭാഗം തകര്‍ന്നു.












Click it and Unblock the Notifications