കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍കിട പദ്ധതി: ഇളവുകള്‍ ആവാമെന്ന് വെളിയം

  • By Staff
Google Oneindia Malayalam News

Veliyam Bharghavan
തിരുവനന്തപുരം: വന്‍കിട പദ്ധതികള്‍ അവ സംസ്ഥാനത്തിനുണ്ടാക്കുന്ന നേട്ടം കണക്കിലെടുത്ത് നിമയങ്ങളില്‍ ആവശ്യമായ ഇളവുകള്‍ അനുവദിയ്ക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍. എന്നാല്‍ വന്‍കിട പദ്ധതികള്‍ക്ക് അനുമതി നല്‍കുമ്പോള്‍ നിലവിലുള്ള നിയമയങ്ങളില്‍ ഇളവ് അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസമായി ചേര്‍ന്ന സിപിഐ സംസ്ഥാന സമിതി തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു വെളിയം.

അനാവശ്യ തര്‍ക്കങ്ങളാല്‍ വന്‍കിട വ്യവസായങ്ങള്‍ വരാത്ത സാഹചര്യം കേരളത്തില്‍ ഉണ്ടാവരുത്.
ഏകജാലകം വഴി അതിവേഗത്തില്‍ വ്യവസായ പദ്ധതികള്‍ക്ക് അനുമതി നല്‍കുന്ന കാര്യത്തില്‍ സിപിഐയ്ക്ക് അകത്തുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ്, എക്‌സിക്യൂട്ടീവ്, സംസ്ഥാന സമിതി യോഗങ്ങളിലായില്ലെന്നാണ് വെളിയത്തിന്റെ പരസ്പര വിരുദ്ധമായ വാക്കുകൡ നിന്ന് വ്യക്തമാവുന്നത്.

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഗണിച്ചായിരിക്കണം വന്‍കിട വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കേണ്ടതെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനത്തിന് പ്രയോജനം ഉള്ള പദ്ധതിയാണെങ്കില്‍ നിയമങ്ങളില്‍ ഇളവ് നല്‍കുന്നത് ആലോചിക്കാമെന്നും പറഞ്ഞു. സംസ്ഥാനത്തിന് പ്രയോജനം ഉള്ള പദ്ധതിയാണെങ്കില്‍ നിയമങ്ങളില്‍ ഇളവ് നല്‍കാമെന്ന നിലപാടാണ് വാര്‍ത്താ സമ്മേളനത്തില്‍ വെളിയം മുന്നോട്ട് വെച്ചത്.

ഏകജാലകസംവിധാനം സംബന്ധിച്ച് സിപിഐയില്‍ കടുത്ത അഭിപ്രായവ്യത്യാസമാണ് നിലനില്‍ക്കുന്നത്. സിപിഎമ്മിലെ ഔദ്യോഗിക പക്ഷത്തോട്് ചേര്‍ന്ന് നില്‍ക്കുന്ന ഒരു വിഭാഗം ഏകജാലകത്തിനായി കടുത്ത സമ്മര്‍ദ്ദവുമായി രംഗത്തുണ്ട്്. എന്നാല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളൊന്നും കണക്കിലെടുക്കാതെ അതിവേഗം വ്യവസായപദ്ധികള്‍ അനുവദിക്കാനുള്ള സിപിഎം നീക്കം അംഗീകരിയ്ക്കരുതെന്നാണ് മറുവിഭാഗത്തിന്റെ ആവശ്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X