Get Updates
Get notified of breaking news, exclusive insights, and must-see stories!

പാല്‍വില 3 രൂപ കൂട്ടണമെന്ന് ശുപാര്‍ശ

MIlma
തിരുവനന്തപുരം: പാല്‍ വില ലിറ്ററിന് മൂന്ന് രൂപ വര്‍ദ്ധിപ്പിയ്ക്കണമെന്നാവശ്യപ്പെട്ട് മില്‍മ സര്‍ക്കാരിന് കത്ത് നല്‍കി. വര്‍ദ്ധിപ്പിയ്ക്കുന്ന വിലയില്‍ രണ്ടര രൂപ ക്ഷീരകര്‍ഷകര്‍ക്ക് ലഭിയ്ക്കുമെന്നും മില്‍മ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഭക്ഷ്യമന്ത്രി സി ദിവാകരനാണ് പാല്‍വില വര്‍ദ്ധിപ്പിയ്ക്കണമെന്നാവശ്യപ്പെട്ട് മില്‍മ കത്ത് നല്‍കിയിരിക്കുന്നത്. റെക്കാര്‍ഡ് വില വര്‍ദ്ധനവിനാണ് മില്‍മ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഇതുവരെ ഒറ്റയടിയ്ക്ക് പാല്‍വില മൂന്ന് രൂപ വര്‍ദ്ധിപ്പിച്ചിട്ടില്ല.

ഉത്പാദന ചെലവിലെ വര്‍ദ്ധനവും കര്‍ണാടകത്തില്‍ നിന്നുള്ള പാലിന്റെ വരവിലുണ്ടായ ഗണ്യമായ കുറവുമാണ് വിലവര്‍ദ്ധനവിന് കാരണമായി പറയുന്നത്. ഇപ്പോള്‍ 20 രൂപയാണ് ഒരുലിറ്റര്‍ പാലിന് വില. നീലക്കവര്‍ പാലിന് ഒരു രൂപയും മഞ്ഞ കവര്‍ പാലിന് ശരാശരി 6 പൈസയും നഷ്ടമുണ്ടാകുന്നുവെന്നാണ് മില്‍മയുടെ കണക്ക്.

സംസ്ഥാനത്ത് പാല്‍ ക്ഷാമമില്ലെന്നും പാല്‍വില വര്‍ദ്ധിപ്പിയ്ക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും രണ്ട് ദിവസം മുമ്പ് ഭക്ഷ്യമന്ത്രി സി ദിവാകരന്‍ പ്രസ്താവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മില്‍മയുടെ ആവശ്യം തള്ളുമെന്നാണ് കരുതപ്പെടുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തില്‍ പാല്‍വില വര്‍ദ്ധിപ്പിയ്ക്കുന്നത് വന്പിച്ച ജനരോഷം ഉയര്‍ത്തുമെന്ന് സര്‍ക്കാരിന് ബോധ്യമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+