കോടതി കയറിയ ഓര്‍ക്കുട്ട് സൗഹൃദം

യുവാവിന്റെ അവകാശവാദങ്ങള്‍ തള്ളി യുവതി ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും ഒപ്പം മടങ്ങി. ആലപ്പുഴ സ്വദേശിനിയായ യുവതിയെ അനധികൃതമായി വീട്ടു തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് കാണിച്ച് തിരുവനന്തപുരം സ്വദേശിയായ യുവാവ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുകയായിരുന്നു.
ചാറ്റിങ്ങിനിടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം കഴിക്കാന്‍ ചാല സബ് രജിസ്ട്രാര്‍ ഓഫീസില്‍ നവംബര്‍ അഞ്ചിന് നോട്ടീസ് നല്‍കിയിരുന്നുവെന്നും ഈ വിവാഹം മുടക്കാന്‍ വീട്ടുകാര്‍ യുവതിയെ തടഞ്ഞുവച്ചിരിക്കുകയാണെന്നുമായിരുന്നു പരാതി.
യുവതി ഭര്‍ത്താവിനൊപ്പമാണ് കോടതിയിലെത്തിയത്. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട യുവാവിനോട് നേരിട്ട് സംസാരിക്കാന്‍ പോലും തനിക്ക് താല്പര്യമില്ലെന്നായിരുന്നു കോടതിയില്‍ യുവതിയുടെ പ്രതികരണം. ചില രേഖകളില്‍ ഒപ്പിട്ടിരുന്നുവെങ്കിലും വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് യുവതി പറഞ്ഞു.
നവംബര്‍ 28നാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഈ വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായശേഷമാണ് തിരുവനന്തപുരം സ്വദേശിയില്‍ നിന്നുള്ള നോട്ടീസ് കിട്ടിയതെന്നും യുവതി കോടതിയെ അറിയിച്ചു.
അഞ്ചുവര്‍ഷമായി തനിക്ക് അടുത്തറിയാവുന്ന നാട്ടുകാരനും അയല്‍വാസിയുമായ യുവാവിനെയാണ് യുവതി വിവാഹംചെയ്തിരിക്കുന്നത്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് കോടതി യുവതിയെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമൊപ്പം വിടുകയായിരുന്നു.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications