നസീറിനെ ബാംഗ്ലൂര്‍ പൊലീസ് ചോദ്യം ചെയ്തു

വെള്ളിയാഴ്ച രാത്രി ആരംഭിച്ച ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ നാലുവരെ നീണ്ടുനിന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇരുവരെയും ചോദ്യം ചെയ്തത്. ബാംഗ്ലൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
കണ്ണൂര്‍ റേഞ്ച് ഐജി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള കേരള പൊലീസ് സംഘം ശനിയാഴ്ച ഉച്ചയ്ക്ക്‌ശേഷം ഇവരെ ചോദ്യം ചെയ്യുമെന്നാണ് സൂചന.
ഷില്ലോങ് കോടതിയാണ് ബാംഗ്ലൂര്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് കുറ്റസമ്മതം നടത്തിയ ഇവരെ ബാംഗ്ലൂര്‍ പൊലീസിന് വിട്ടുകൊടുത്തത്. കണ്ണൂര്‍ കോടതി ഇരുവര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
സ്‌ഫോടന പരമ്പരക്കേസുള്‍പ്പെടെ പത്തോളം കേസുകള്‍ ബാംഗ്ലൂര്‍ കോടതിയില്‍ നസീറിനെതിരെ നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഓപ്പണ്‍ വാറണ്ടുമായിട്ടാണ് ബാംഗ്ലൂര്‍ പൊലീസ് ഷില്ലോങിലെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്.












Click it and Unblock the Notifications