ഗംഗ മരിയ്ക്കുന്നുവെന്ന് ഐഎസ്ആര്‍ഒ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയായ ഗംഗയുടെ ഉത്ഭവസ്ഥാനമായ ഗംഗോത്രി ഹിമാനി അതിവേഗത്തില്‍ ഉരുകിയൊലിക്കുകയാണെന്ന് ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ 30വര്‍ഷമായി ഗംഗോത്രി ഹിമാനി 1.5കിലോമീറ്റര്‍ ഉരികിത്തീര്‍ന്നു എന്നാണ് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍. അതേസമയം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗംഗോത്രി ഹിമാനി ഉരുകുന്നതിന്റെ നിരക്ക് കുറഞ്ഞതായി ഐഎസ്ആര്‍ഒയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് പുറത്തുവന്ന മാധ്യമറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അടുത്തകാലത്ത് ഗംഗോത്രി ഹിമാനി ഉരുകുന്നതിന്റെ വേഗത കുറഞ്ഞിട്ടുണ്ടെങ്കിലും ആഗോള താപനം ഗംഗോത്രി ഹിമാനിയെ ബാധിക്കുമെന്നതിനാല്‍ ആശങ്കകള്‍ രൂക്ഷമാവുകയാണ്.
ഹിമാലയത്തിലെ ഏറ്റവും വലിയ ഹിമാനികളില്‍ ഒന്നാന്നാണ് ഗംഗോത്രി ഹിമാനി. ഇതിന് 30കിലോമീറ്റര്‍ നീളവും 2.4 കിലോമീറ്റര്‍വരെ വീതിയും ഉണ്ട്.












Click it and Unblock the Notifications