ഹുറിയത്ത് നേതാവ് ഖുറേഷിക്ക് വെടിയേറ്റു

ഹുറിയത്തും സര്‍ക്കാരും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് തുരങ്കംവയ്ക്കാന്‍ ലക്ഷ്യമിട്ട് തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിഘടനവാദി സംഘടനയായ ഹുറിയത്തിന്റെ മിതവാദി വിഭാഗത്തിന്റെ പരമോന്നത നേതാവ് മിര്‍വെയ്‌സ് ഉമര്‍ ഫറൂഖിന്റെ അടുത്ത അനുയായിയും എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവുമാണ് ഫസല്‍ ഹഖ് ഖുറേഷി.
കേന്ദ്ര സര്‍ക്കാരും ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരുമായി രണ്ടായിരത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കു മുന്‍കൈയെടുത്തത് ഫസല്‍ ഖുറേഷിയായിരുന്നു. ജമ്മുകശ്മീര്‍ സര്‍ക്കാര്‍ സുരക്ഷ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അദ്ദേഹം നിരസിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇദ്ദേഹത്തിനു നേരെയുണ്ടായ വധശ്രമം നിലവിലെ സമാധാന ചര്‍ച്ചകള്‍ക്ക് തടസമാകുമെന്ന് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഖുറേഷിക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കശ്മീരില്‍ ഹുറിയത്തിന്റെ നേതൃത്വത്തില്‍ ബന്ദിന് ആഹ്വാനം ചെയ്തു.












Click it and Unblock the Notifications