ഇന്‍ഫോസിസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
ബംഗളുരു: ഫ്രഞ്ച് വനിതയെ അപമാനിച്ച കേസില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനിയറെ അറസ്‌റ്റുചെയ്‌തു. ഇന്‍ഫോസിസിലെ സോഫ്‌റ്റ്വെയര്‍ എഞ്ചിനിയറായ കൃഷ്‌ണമൂര്‍ത്തി(28)യാണ് മൈസൂര്‍ പോലീസിന്റെ പിടിയിലായത്.
മൈസൂര്‍ വിജയനഗറിലെ വീട്ടിലെത്തി വെള്ളം ചോദിച്ചെന്നും അതെടുക്കാന്‍ അകത്തേക്കുപോയ അവരെ അപമാനിക്കാന്‍ ശ്രമിച്ചെന്നുമാണ് കേസ്. സംഭവത്തെതുടര്‍ന്ന് യുവതി ഒച്ചവെച്ചപ്പോള്‍ നാട്ടുകാര്‍ ഓടിയെത്തിയാണ് അവരെ രക്ഷപ്പെടുത്തിയത്.
മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ ഫ്രഞ്ച് വനിത ഭര്‍ത്താവിനൊപ്പമാണ് വിജയനഗറിലെ വീട്ടില്‍ താമസിക്കുന്നത്.
അതേസ്‌ഥലത്തുതാമസിക്കുന്ന കൃഷ്‌ണമൂര്‍ത്തി ഭാര്യയെ കോയമ്പത്തൂരിലേയ്‌ക്ക് ബസ് കയറ്റിവിട്ട് മടങ്ങും വഴിയാണ് ഫ്രഞ്ച് വനിതയുടെ വീട്ടില്‍ കയറിയതെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications