നസീറിനെ 18ന് ശേഷം കേരളപൊലീസിന് കിട്ടും

അതുവരെ ഇരുവരെയും കര്‍ണാടക പൊലീസ് ചോദ്യം ചെയ്യും. ശനിയാഴ്ച കേരള പൊലീസ് ഐജി ടോമിന്‍ തച്ചങ്കരി നസീറിനെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
കളമശേരി ബസ് കത്തിക്കല്‍, കോഴിക്കോട് ഇരട്ട സ്‌ഫോടനം തുടങ്ങി ഏഴ് കേസുകളിലാണ് പൊലീസ് നസീറിനെ ചോദ്യം ചെയ്യുന്നത്.
ഇതിനിടെ ബാംഗ്ലൂര്‍ പൊലീസ് നസീറിനെ ഒരു വട്ടം ചോദ്യം ചെയ്തുകഴിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയ നസീറിനെയും ഷഫാസിനെയും 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
2008 ജൂലൈയില്‍ ബാംഗ്ലൂരില്‍ ഒന്‍പതിടത്തായി നടന്ന സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് താനാണെന്നകാര്യം നസീര്‍ നേരത്തേ പൊലീസിനോട് സമ്മതിച്ചതാണ്. ബാംഗ്ലൂരില്‍ ഇയാള്‍ക്കെതിരെ മറ്റു കേസുകളുമുണ്ട്.












Click it and Unblock the Notifications