കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറിയതുറ: സ്ഫോടക വസ്തുക്കള്‍ നാഗ്‍പൂരില്‍ നിന്ന്

  • By Staff
Google Oneindia Malayalam News

Cheriyathura Clash
തിരുവനന്തപുരം: തിരുവനന്തപുരത്തിനടുത്ത് ചെറിയതുറയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷത്തെ കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ചെറിയതുറ സംഘര്‍ഷത്തിനിടെ അക്രമികള്‍ ഉപയോഗിച്ച സ്‌ഫോടകവസ്തുക്കള്‍ നാഗ്പൂരില്‍ നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

നാഗ്പൂരിലെ അമീന്‍ എക്‌സ്‌പ്ലോസീവ്‌സ് എന്ന സ്ഥാപനത്തില്‍ നിര്‍മ്മിച്ച നിയോജെല്‍ 90 എന്ന സ്‌ഫോടകവസ്തുവാണ് ചെറിയതുറയില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. ഹൈദരാബാദ് സ്‌ഫോടനത്തിലും ഇതേ സ്‌ഫോടകവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

ചെറിയതുറ, ബീമാപളളി പ്രദേശങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ തീവ്രവാദികള്‍ ഉപയോഗിക്കുന്നതരം ജലാറ്റിന്‍ സ്റ്റിക്കുകള്‍, ലോഞ്ചര്‍ ബോംബുകകള്‍ എന്നിവ ഉപയോഗിച്ചതായാണ് അന്വേഷണത്തില്‍ വെളിപ്പെട്ടത്. പതിനഞ്ച് മീറ്റര്‍ ചുറ്റളവില്‍ സകലതും തകര്‍ക്കാന്‍ ശേഷിയുള്ള സ്‌ഫോടകവസ്തുക്കളുമായാണ് നാനൂറോളം അക്രമികള്‍ ചെറിയതുറയില്‍ അക്രമം നടത്തിയതെന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം കേന്ദ്ര അന്വേഷണ ഏജന്‍സിയ്ക്ക് കൈമാറാന്‍ തീരുമാനമായത്.

ഇതു സംബന്ധിച്ച് കേന്ദ്രത്തിന് കേരളം അപേക്ഷ നല്കി കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 2006 ല്‍ കോഴിക്കോട് ബസ് സ്‌ററാന്‍ഡില്‍ നടന്ന സ്‌ഫോടനവും എന്‍ഐഎ അന്വേഷിക്കാന്‍ തീരുമാനമായിട്ടുണ്ട്. ചെറിയതുറയില്‍ ഉണ്ടായ അക്രമത്തിലും പൊലീസ് വെടിവെയ്പ്പിലും ആറ് പേര്‍ മരിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X