സിപിഐയില്‍ വെളിയത്തിനെതിരെ പടയൊരുക്കം

വന്‍കിട സ്വകാര്യ വ്യവസായങ്ങള്‍ക്ക് ഏകജാലക സംവിധാനം വഴി അനുമതി നല്‍കുന്നത് സംബന്ധിച്ച് പാര്‍ട്ടി തീരുമാനം വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചതിനെച്ചൊല്ലിയാണ് പ്രശ്‌നം ഉടലെടുത്തിരിക്കുന്നത്.
പാര്‍ട്ടി തീരുമാനം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തെറ്റായി ചിത്രീകരിച്ച സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലെ പല അംഗങ്ങളും നേതൃത്വത്തിന് പരാതി നല്‍കിയതായാണ് സൂചന.
സംസ്ഥാന എക്‌സിക്യൂട്ടീവിന്റെയും സംസ്ഥാന കൗണ്‍സിലിന്റെയും തീരുമാനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ തെറ്റായി വിശദീകരിച്ച സാഹചര്യത്തില്‍ അടുത്ത മുന്നണിയോഗത്തിന് മുമ്പുതെന്നെ ശരിയായ പാര്‍ട്ടി തീരുമാനം പ്രഖ്യാപിക്കാന്‍ സാഹചര്യമൊരുക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.
പാര്‍ട്ടി തീരുമാനം തെറ്റായിട്ടാണ് പാര്‍ട്ടി സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിമാരും വിശദീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ വീണ്ടും സിപിഐ എക്‌സിക്യൂട്ടീവ് വിളിച്ച ്‌ചേര്‍ക്കാനും സിപിഐ നേതൃത്വത്തില്‍ നീക്കം ശക്തമാണ്.
ഇക്കാര്യത്തില്‍ അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ ഇ ഇസ്മയില്‍, സി എന്‍ ചന്ദ്രന്‍, മന്ത്രി സി ദിവാകരന്‍ എന്നിവര്‍ വെളിയത്തിനൊപ്പമാണ്.
സിപിഐ സംസ്ഥാന നിര്‍വ്വാഹക സമിതിയും കൗണ്‍സിലും ഏകകണ്ഠമായാണ് ഇക്കാര്യത്തിലുള്ള നയം തീരുമാനിച്ചത്. വ്യവസായികളെ ആനയിക്കാനായി നിയമങ്ങളില്‍വെള്ളം ചേര്‍ക്കരുത് എന്നാണ് പാര്‍ട്ടി തീരുമാനിച്ചതെങ്കില്‍ വെളിയം യോഗതീരുമാനം വിശദീകരിച്ചത് വ്യവസായം വരണമെങ്കില്‍ ഇളവു വേണ്ടേ എന്ന തരത്തിലായി.
അദ്ദേഹത്തിന് മേല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന നേതാക്കളുടെ ഇടപെടലാണ് ഇതിന് കാരണമെന്നാണ് ഏകജാലക വിരുദ്ധരുടെ ആരോപണം.


Click it and Unblock the Notifications