കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കാന്‍ നോട്ടീസ് നല്‍കി

  • By Staff
Google Oneindia Malayalam News

Golf Club
തിരുവനന്തപുരം: ഏറെ നാള്‍ നീണ്ട നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ തലസ്ഥാനത്തെ ഗോള്‍ഫ് ക്ലബ് ഏറ്റെുടക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. റവന്യൂ മന്ത്രി ഒപ്പുവെച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ക്ലബ് ഒഴിയണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ് ക്ലബ് പ്രസിഡന്റിന് നല്‍കി. ഒരു മാസത്തിനകം ക്ലബ് ഒഴിയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. നേരത്തെ പല പാളിച്ചകളും സംഭവിച്ചതിന്റെ പശ്ചാത്തലത്തില്‍ ചട്ടങ്ങളെല്ലാം പാലിച്ച് ഏറെ മുന്‍കരുതലുകളോടെയാണ് സര്‍ക്കാര്‍ ഇത്തവണ മുന്നോട്ട് നീങ്ങുന്നത്.

ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നേരത്തേ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ക്ലബ് അധികൃതര്‍ കോടതിയെ ചോദ്യം ചെയ്തതോടെ ഏറ്റെടുക്കല്‍ നടപടികള്‍ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ പിന്നീട് ക്ലബും അത് സ്ഥിതി ചെയ്യുന്ന ഭൂമിയും സര്‍ക്കാരിന്റേതാണെന്ന് കോടതി വിധിച്ചു. പക്ഷേ ഏറ്റെടുക്കല്‍ നടപടി തിടുക്കത്തിലായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. ചട്ടങ്ങള്‍ പാലിച്ച് ക്ലബ് സര്‍ക്കാരിന് ഏറ്റെടുക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.

ക്ലബ് ഏറ്റെടുക്കാനുള്ള ഉത്തരവിന്റെ കരട് കഴിഞ്ഞമാസം മുപ്പതിനുതന്നെ തയ്യാറായിരുന്നു. വെള്ളിയായാഴ്ച വൈകിട്ടാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നോട്ടീസ് ക്ലബിലെത്തിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X