Get Updates
Get notified of breaking news, exclusive insights, and must-see stories!

നിശാക്ലബ്ബില്‍ സ്‌ഫോടനം; 102 മരണം

Russia Blast
മോസ്‌കോ: റഷ്യയില്‍ നിശാക്ലബ്ബില്‍ നടന്ന വന്‍സ്‌ഫോടനത്തില്‍ 102പേര്‍ കൊല്ലപ്പെട്ടു.

മോസ്‌കോയില്‍ നിന്നും 1400 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന പേം നഗരത്തിലെ ലേം ഹോഴ്‌സ് നിശാക്ലബ്ബിലാണ് സ്‌ഫോടനം ഉണ്ടായത്.

135ഓം പേര്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റിട്ടുണ്ട്. സ്‌ഫോടനം നടക്കുമ്പോള്‍ ക്ലബ്ബില്‍ ഇരുന്നൂറിലേറെപ്പേര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ പുകയില്‍ ശ്വാസംമുട്ടിയാണ് കൂടുതല്‍പ്പേരും മരിച്ചതെന്നാണ് സൂചന. ക്ലബ്ബില്‍ നിന്നും പുറത്തു കടക്കാന്‍ ആളുകള്‍ തിക്കുതിരക്കും കൂട്ടിയതും മരണസംഖ്യ ഉയരാന്‍ കാരണമായി.

ക്ലബ്ബിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കരിമരുന്നു പ്രയോഗത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് കരിമരുന്നു പ്രയോഗം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവം ഭീകരരാക്രണമോ കരുതിക്കൂട്ടി ആരെങ്കിലും നടത്തിയ ആക്രമണമോ അല്ലെന്നാണ് ഓദ്യോഗിക സ്ഥിരീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+