പൊലീസുകാര്‍ക്കെതിരെ മാനഭംഗക്കേസ്

യുവതിയെ പൊലീസ് വാനിലിട്ട് മാനഭംഗപ്പെടുത്തുകയും ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി.
പത്തുമാസം മുമ്പ് നടന്ന സംഭവത്തില്‍ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ അച്ചടക്കമില്ലായ്മ എന്ന കുറ്റമാണ് കോണ്‍സ്റ്റബിള്‍ മാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കലാംഗുട്ട് ബീച്ചിന് സമീപത്ത് വച്ചാണത്രേ ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. യുവതി ലൈംഗികത്തൊഴിലാളിയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇവരെ ഭീഷണിപ്പെടുത്തി വാനില്‍കയറ്റി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications