Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്: അന്വേഷണത്തിന് സാജിദ് ഫാരിദ്

Kozhikode
ദില്ലി: കോഴിക്കോട് ഇരട്ട സ്‌ഫോടനം സംബന്ധിച്ച ദേശീയ സുരക്ഷാ ഏജന്‍സിയുടെ(എന്‍ഐഎ) അന്വേഷണത്തിന് സാജിദ് ഫാരിദ് ഷാപൂ നേതൃത്വം നല്‍കും.

അന്വേഷണ ഏജന്‍സിയിലെ എസ്.പിയാണ് മധ്യപ്രദേശ് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ സാജിദ്. നക്‌സല്‍ വിരുദ്ധ പോരാട്ടത്തില്‍ പ്രഗത്ഭനായ അദ്ദേഹം മധ്യപ്രദേശ് പോലീസില്‍ നിന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയില്‍ എത്തിയത്.

ഇരട്ട സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പലര്‍ക്കും മലയാളം ഒഴികെയുള്ള ഭാഷകള്‍ അറിയാത്തതിനാല്‍ അന്വേഷണ സംഘത്തില്‍ മലയാളി ഉദ്യോഗസ്ഥരും ഉണ്ടാകുമെന്ന് സൂചനയുണ്ട്.

അറബിക്, ഉറുദു ഭാഷകള്‍ നന്നായി അറിയുന്ന വ്യക്തിയാണ് സാജിദ്.

രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാകും അന്വേഷണം നടത്തുക. സ്ഫോടനത്തെക്കുറിച്ച് സംസ്ഥാന പോലീസ് പലപ്പോഴായി ശേഖരിച്ച തെളിവുകള്‍ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ പരിശോധിക്കും.

ഇരട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സംസ്ഥാന പോലീസിന്റെ കസ്റ്റഡിയിലുള്ള വ്യക്തികളെയും അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും.

ഇരട്ട സ്‌ഫോടനങ്ങള്‍ നടത്തിയവര്‍ക്ക് രാജ്യത്തുനടന്ന മറ്റേതെങ്കിലും സ്‌ഫോടനങ്ങളുമായി ബന്ധമുണ്ടോയെന്ന കാര്യവും എന്‍ഐഎ അന്വേഷിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+