നസീറിനായി മലയാളത്തില്‍ ചോദ്യാവലി

ബാംഗ്ലൂര്‍ സ്‌ഫോടനം, കളമശേരി ബസ് കത്തിക്കല്‍, തീവ്രവാദി റിക്രൂട്ട്‌മെന്റ്, ലഷ്‌കര്‍ ബന്ധം എന്നീ കാര്യങ്ങളിലൂന്നിയാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
ശനിയാഴ്ച രാത്രിയാണ് കേരള, കര്‍ണാടക പൊലീസ് യോഗം ചേര്‍ന്ന് ചോദ്യാവലികള്‍ തയ്യാറാക്കിയത്. ശനിയാഴ്ച രാത്രി ഏറെ വൈകിയും നീണ്ട ചോദ്യം ചെയ്യല്‍ കഴിഞ്ഞശേഷം കര്‍ണാടക, കേരള പൊലീസുകാര്‍ സംയുക്തമായിട്ടാണ് ചോദ്യാവലി തയ്യാറാക്കിയത്.
ഇതിന്റെ അടിസ്ഥാനത്തിലായിരിക്കകും ഞായറാഴ്ചയിലെ ചോദ്യം ചെയ്യല്‍. നസീറിനും ഷഫാസിനും മലയാളം കൂടാതെ ഹിന്ദിയും ഉറുദുവും മാത്രമേ അറിയുകയുള്ളു. കേരള കര്‍ണാടക പൊലീസ് സംയുക്തമായിട്ടായിരക്കും ഞായറാഴ്ച ഇവരെ ചോദ്യം ചെയ്യുക.
ഭാഷാ പ്രശ്‌നമുള്ളതിനാല്‍ കേരള പൊലീസിന്റെ സാന്നിധ്യം ചോദ്യം ചെയ്യലില്‍ കര്‍ണാടക പൊലീസിന് സഹായമാകും. കേരള പൊലീസ് സംഘം അഞ്ചു ദിവസംകൂടി ബാംഗ്ലൂരില്‍ത്തന്നെ ഉണ്ടാകുമെന്നാണ് സൂചന.












Click it and Unblock the Notifications