കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസ്ജിദ് തകര്‍ത്തതില്‍ ഖേദമില്ല: ഭഗവത്

  • By Staff
Google Oneindia Malayalam News

ചണ്ഡീഗഡ്: ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതില്‍ ആര്‍എസ്എസ് ഖേദം പ്രകടിപ്പിക്കുന്ന പ്രശ്‌നമില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്.

രാമക്ഷേത്ര നിര്‍മ്മാണ പ്രസ്ഥാനത്തിന് സംഘടന തുടര്‍ന്നും പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച ചണ്ഡീഗഡില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

rss

മസ്ജിദ് സംഭവത്തിന് പിന്നില്‍ ഗൂഡാലോചനയില്ല. വികാരങ്ങള്‍ മുറിക്കപ്പെട്ട കര്‍സേവകരുടെ സ്വമേധയാ ഉണ്ടായ പ്രതികരണമായിരുന്നു അത്. കര്‍സേവകരില്‍ മുസ്ലീംങ്ങളുമുണ്ടായിരുന്നു. മുക്താര്‍ അബ്ബാസ് നഖ് വി, മുസാഭര്‍ ഹുസൈന്‍ എന്നിവര്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു- അദ്ദേഹം ഓര്‍മ്മിച്ചു.

മസ്ജിദ് സംഭവത്തിന് ശേഷം മുസ്ലീംങ്ങളും ക്രിസ്ത്യാനികളുമായി ആര്‍എസ്എസിന്റെ ഇടപെടലുകള്‍ വര്‍ധിച്ചുണ്ട്. ഒരു സമുദായത്തോടും ഞങ്ങള്‍ക്ക് ശത്രുതയില്ല. ഇന്ത്യ ഇന്ത്യക്കാരുടേതാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

രാജ്യത്തെ ഒരുമിപ്പിച്ച് മുന്നോട്ടു പോകുന്നവരും അക്രമമാര്‍ഗം സ്വീകരിക്കാത്തവരുമായ എല്ലാവരെയും ഞങ്ങള്‍ ഹിന്ദുക്കള്‍ എന്നു വിളിയ്ക്കും. ആര്‍എസ്എസിനെക്കുറിച്ച് പലര്‍ക്കും തെറ്റിദ്ധാരണയുണ്ട്.

സംഘ് എന്താണെന്ന് മനസ്സിലാകണമെങ്കില്‍ ഏതാനും വര്‍ഷം അതിന്റെ കുടക്കീഴില്‍ പ്രവര്‍ത്തിക്കണം. പഞ്ചസാരയുടെ മധുരം രുചിച്ചാലേ അറിയാന്‍ കഴിയൂ- ഭഗവത് പറഞ്ഞു.

English summary
india-no-regrets-on-babri-demolition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X