ലഷ്‌കറിലേക്ക് യുവാക്കളെ ചേര്‍ത്തു: നസീര്‍

ശനിയാഴ്ച കര്‍ണാടക പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് നസീര്‍ ഇക്കാര്യങ്ങള്‍ സമ്മതിച്ചത്. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്താന്‍ തനിക്ക് രാഷ്ട്രീയ പിന്തുണ ലഭിച്ചിരുന്നുവെന്ന നസീറിന്റെ മൊഴിയില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്.
ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ ലഷ്‌കര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി യുവാക്കളുടെ ഒരു വന്‍ ശൃംഗല രൂപപ്പെടുത്താന്‍ സാധിച്ചെന്ന് ഇയാള്‍ പറഞ്ഞു.
കശ്മീരില്‍ കൊല്ലപ്പെട്ട മലപ്പുറം സ്വദേശി അബ്ദുള്‍ റഹീമിനൊപ്പമാണ് ഇയാള്‍ ബാംഗ്ലൂര്‍ സ്‌ഫോടനങ്ങളുടെ ചരടുവലികള്‍ നടത്തിയത്. ഹൈദരാബാദില്‍ നിന്നുള്ള ചില യുവാക്കളും സംഘത്തിലുണ്ടായിരുന്നു.
ബാംഗ്ലൂരില്‍ രഹസ്യ സങ്കേതത്തില്‍ വച്ചാണ് പൊലീസ് നസീറിനെ ചോദ്യം ചെയ്യുന്നത്. രാത്രി ഏറെ വൈകിയും ചോദ്യം ചെയ്യല്‍ നടന്നു.
നസീറിന്റെ സംഘത്തില്‍ ഇനി പിടികിട്ടാനുള്ളത് ബഷീര്‍ എന്ന മലയാളിയെയാണെന്ന് കേരള ഉത്തരമേഖലാ ഐജി ടോമിന്‍ തച്ചങ്കരി അറയിച്ചു. ഇദ്ദേഹം ശനിയാഴ്ച ബാംഗ്ലൂര്‍ പൊലീസുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
ബഷീറാണ് നസീറിനും സംഘത്തിനും ആക്രമണപരിപാടികള്‍ നടത്താന്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നത്. മുന്‍ സിമി നേതാവും ലഷ്‌കര്‍പ്രവര്‍ത്തകനുമായ ബഷീര്‍ വിദേശത്തിരുന്നാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.












Click it and Unblock the Notifications