മുരളി അഹമ്മദ് പട്ടേലിനെ കാണും

കെവി തോമസ് എഴുതിയ എന്റെ ലീഡര്‍ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനായി ദില്ലിയില്‍ എത്തുമ്പോഴാണ് മടക്കത്തിനായി മുരളി കൂടുതല്‍പ്പേരുമായി കൂടിക്കാഴ്ച നടത്തുന്നത്.
പട്ടേലിനെക്കൂടാതെ പാര്‍ട്ടി അച്ചടക്കസമിതി ചെയര്‍മാന്‍ മോത്തിലാല്‍ വോറ, ധനമന്ത്രി പ്രണബ് മുഖര്‍ജി എന്നിവരെയും മുരളി കാണുമെന്നാണ് അറിയുന്നത്.
ഡിസംബര്‍ 9നാണ് പുസ്തകപ്രകാശനം നടക്കുന്നത്. കേന്ദ്രമന്ത്രി വയലാര്‍ രവിയില്‍ നി്ന്നും മുരളീധരനാണ് പുസ്തകം ഏറ്റുവാങ്ങുന്നത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പലരും ചടങ്ങിനെത്തും. മുരളിയുടെ തിരിച്ചുവരവിനോട് തുടക്കത്തിലുള്ളത്ര എതിര്‍പ്പ് ഇപ്പോഴില്ലെങ്കിലും ഇതിനെ ശക്തമായി ഏതിര്‍ക്കുന്ന ചില നേതാക്കള്‍ ഇപ്പോഴുമുണ്ട്.
രമേശ് ചെന്നിത്തലയുള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ എതിര്‍പ്പുള്ളവരാണ്. പട്ടേല്‍ ഉള്‍പ്പെടെയുള്ളവരെ പാരട്ടി മാറി സാഹചര്യത്തില്‍ മുരളീധരന്‍ ഒട്ടേറെ പരിഹരിച്ചതാണ്. ഇതിനെല്ലാ നിരുപാധികം മാപ്പു പറയാന്‍ കൂടിവേണ്ടിയാണ് കൂടിക്കാഴ്ചയെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications