കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശംബളപരിഷ്‌കരണം: മുഖ്യമന്ത്രി യോഗം വിളിച്ചു

  • By Staff
Google Oneindia Malayalam News

VS Achuthanandan
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശംബള പരിഷ്‌കരണത്തിനായി ഒന്‍പതാം ശംബളക്കമ്മീഷന്‍ ഉടന്‍ രൂപീകരിക്കും.

ഇതിന് മുന്നോടിയായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ സര്‍വ്വീസ് സംഘടനകളുടെ യോഗം വിളച്ചു. 11ന് തിരുവനന്തപുരത്താണ് യോഗം ചേരുന്നത്. യോഗത്തില്‍ ധനമന്ത്രി തോമസ് ഐസകും പങ്കെടുക്കും.

വിവിധ സംഘടനകള്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. മുന്‍ യുഡിഎഫിന്റെ കാലത്താണ് ശംബളപരിഷ്‌കരണത്തിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ 2004 ജൂലൈ 1മതുല്‍ മുന്‍കാല പ്രാബല്യം നല്‍കി പരിഷ്‌കരണം നടപ്പിലാക്കി. ഇപ്പോള്‍ അഞ്ചുവര്‍ഷം കഴിഞ്ഞ പശ്ചാത്തലത്തിലാണ് ഒന്‍പതാം ശംബളകമ്മീഷന്‍ രൂപീകരിക്കാനുള്ള നടപടികള്‍ തുടങ്ങിയത്.

വിലക്കയറ്റം ഗുരുതരമായതിനാല്‍ ഉഭയകക്ഷിച്ചര്‍ച്ചകളിലുടെ പരിഷ്‌കരണം തീരുമാനിച്ച് നടപ്പാക്കണമെന്നാണ് സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ നിലപാട്.

2009 ജൂലൈ മുതല്‍ പരിഷ്‌കരണത്തിന് പ്രാബല്യം നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ശംബള പരിഷ്‌കരണം സര്‍ക്കാറിന് 1400 കോടിരൂപയുടെ ബാധ്യതയാണ് വരുത്തിവച്ചത്. ഇക്കുറി അത് 2000കോടി കവിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X