ഷണ്‍മുഖദാസ് എന്‍സിപി സംസ്ഥാന പ്രസിഡന്റ്

അധ്യാപക ഭവനില്‍ ചേര്‍ന്ന യോഗത്തിലാണ് ഷണ്‍മുഖദാസിനെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചത്. വൈസ് പ്രസിഡന്റായി ഉഴവൂര്‍ വിജയന്‍, ട്രഷററായി മാണി സി കാപ്പന്‍ എന്നിവരെയും തീരുമാനിച്ചു.
കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി ദേശീയ പ്രവര്‍ത്തക സമിതി അംഗമാക്കാനും യോഗത്തില്‍ ധാരണയായി. നേരത്തേ ഇക്കാര്യങ്ങളില്‍ അനൗപചാരികമായ തീരുമാനങ്ങള്‍ പാര്‍ട്ടി എടുത്തിരുന്നു.
തുടര്‍ന്ന് സംസ്ഥാന സമിതിയില്‍ തീരുമാനങ്ങള്‍ അംഗങ്ങള്‍ എല്ലാവരും അംഗീകരിക്കുകയായിരുന്നു. ശരത് പവാറിന്റെ പിന്തുണയായി ഷണ്‍മുഖദാസിന് തുണയായത്.
നേരത്തേ തോമസ് ചാണ്ടി സംസ്ഥാന പ്രസിഡന്റാവുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമൊന്നുമുണ്ടായിട്ടില്ല.
വിവിധ കമ്മിറ്റികളെക്കൂടി തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സംസ്ഥാന സമിതി ഞായറാഴ്ച വൈകീട്ടോടെ അവസാനിക്കും. പ്രസിഡന്റായിരുന്ന കെ മുരളീധരനും കൂട്ടരും പാര്‍ട്ടി വിട്ടതിനെത്തുടര്‍ന്നാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.












Click it and Unblock the Notifications