ശബരിമലയില്‍ കനത്ത സുരക്ഷ

മൊബൈല്‍ ഫോണ്‍ പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. പ്രത്യേക കൗണ്ടറില്‍ ഫോണ്‍ ഏല്‍പ്പിച്ച് രസീത് വാങ്ങിയശേഷം മാത്രമേ അയ്യപ്പന്മാരെ പതിനെട്ടാം പടികയറാന്‍ അനുവദിക്കൂ.
സോപാനത്ത് കാണിക്കയര്‍പ്പിക്കുന്നതിനും കര്‍ശനമായ വിലക്കുണ്ട്. നാഗര്‍, ഗണപതി ക്ഷേത്രങ്ങള്‍ക്ക് മുമ്പില്‍ സജ്ജീകരിക്കുന്ന ചെമ്പില്‍ ാമത്രമേ കാണിക്കയര്‍പ്പിക്കാന്‍ പാടുള്ളു. ഇരുമുടിക്കെട്ടല്ലാതെ മറ്റൊന്നും സന്നിധാനത്തേക്ക് കൊണ്ടുപോകാന്‍ പറ്റില്ല.
സന്നിധാനത്തേക്കുള്ള പാതയിലോ പരിസരത്തോ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗുകളോ മറ്റു പൊതികളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ വിവരം ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് ഐജി ജി ബാബുരാജ് നിര്‍ദ്ദേശിച്ചു.
പൊലീസും കേന്ദ്രസേനയും സജ്ജമാണ്. എന്ത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. ഡിസംബര്‍ അഞ്ചു മുതല്‍ മൂന്നു ദിവസം കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് പൊലീസ് സജീവമായത്.
പൊലീസും കേന്ദ്രസേനയും സന്നിധാനത്തെ കെട്ടിടങ്ങളില്‍ പരിശോധന നടത്തി. സന്നിധാനത്തെ തന്ത്രപ്രധാന സ്ഥലങ്ങളിലെല്ലാം അത്യാധുനിക പ്രതിരോധ ഉപകരണങ്ങളുമായിട്ടാണ് ദ്രുതകര്‍മ്മ സേന നിലയുറപ്പിച്ചിരിക്കുന്നത്.


Click it and Unblock the Notifications