കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകം കോപ്പന്‍ ഹേഗനിലേക്ക്

  • By Staff
Google Oneindia Malayalam News

Artic
കോപ്പന്‍ ഹേഗന്‍: ആഗോളതാപനം, കാവസ്ഥാവ്യതിയാനം എന്നിവ നേരിടാനുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 192രാജ്യങ്ങളുടെ ഭരണാധികാരികള്‍ ഡിസംബര്‍ 7മുതല്‍ 18വരെ കോപ്പന്‍ ഹേഗനില്‍ ഒത്തുചേരും.

ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ശനിയാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഉച്ചകോടിയുടെ സമാപനവേളയില്‍ കോപ്പന്‍ഹേഗനില്‍ എത്തും.

കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ഇന്ത്യയും ചൈനയും ഇന്ത്യയും തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉച്ചകോടിയില്‍ ഒരു അന്താരാഷ്ട്ര ഉടമ്പടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് അമേരിക്ക പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം സംബന്ധിച്ച നിയമപരമായ കരാറുകളിലൊന്നും ഒപ്പിടില്ലെന്ന നിലപാടിലാണ് ഇന്ത്യ.

1992 ഡിസംബര്‍ 11ന് ജപ്പാനിലെ ക്യോട്ടോയില്‍ നടത്തിയ പ്രഖ്യാപനത്തിന്റെ അടുത്ത ഘട്ടമെന്താകണം എന്നാണ് പ്രധാനമായും കോപ്പന്‍ ഹേഗന്‍ ഉച്ചകോടി ചര്‍ച്ചചെയ്യുക.

രണ്ടുവര്‍ഷം മുമ്പ് ഇന്തോനേഷ്യയില്‍ നടന്ന ഉച്ചകോടി കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ പുതിയ അന്താരാഷ്ട്ര ഉടമ്പടിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചിരുന്നു.

ആഗോള താപനം കുറയ്ക്കാന്‍ ഹരിതഗൃഹ വാതക ബഹിര്‍ഗമനം വെട്ടിക്കുറയ്ക്കുന്നതിനുള്ള നടപടിയാണ് ഉച്ചകോടിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയ്ക്കുന്ന കാര്യത്തില്‍ എല്ലാ രാജ്യങ്ങള്‍ക്കും യോജിപ്പാണ്. എന്നാല്‍ അത് എങ്ങനെ ഏതളവില്‍ വേണമെന്നകാര്യത്തില്‍ വികസിത രാജ്യങ്ങളും വികസ്വര, അവികസിത രാജ്യങ്ങളും തമ്മില്‍ അഭിപ്രായ ഭിന്നത തുടരുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X