നസീറിനെ കേരളത്തില്‍ കൊണ്ടുവരും

ബാംഗ്ലൂര്‍ സ്‌ഫോടനം സംബന്ധിച്ച തെളിവെടുപ്പിനായി ബാംഗ്ലൂര്‍ പൊലീസാണ് നസീറിനെ കൊണ്ടുവരിക. മലപ്പുറം, എറണാകുളം ജില്ലകളില്‍ കേന്ദ്രീകരിച്ചാണ് നസീറും കൂട്ടാളികളും ബാംഗ്ലൂരില്‍ സ്‌ഫോടനം നടത്താന്‍ ഗൂഡാലോചന നടത്തിയത്. ഇവിടങ്ങളിലെല്ലാം ഇവരെ കൊണ്ട് വന്ന് തെളിവെടുക്കും.
തിങ്കളാഴ്ചയും നസീറിനെയും ഷഫാസിനെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നസീറിന്റെ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ച് ചോദ്യം ചെയ്യലിനിടെ വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
കേരളത്തില്‍ ഇയാള്‍ പ്രതിയായ കേസുകളെല്ലാം വീണ്ടും അന്വേഷിക്കേണ്ടിവന്നേയ്ക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
നസീറിനെ കൂടുതല്‍ വിശദമായി ചോദ്യം ചെയ്യാന്‍ കണ്ണൂരില്‍ നിന്നുള്ള പൊലീസ് സംഘം തിങ്കളാഴ്ച ബാംഗ്ലൂരില്‍ എത്തും.












Click it and Unblock the Notifications