എഫ് ബിഐ സംഘം ഇന്ത്യയില്‍

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ എഫ് ബി ഐ ഇന്ത്യ്ക്ക് കൈമാറുന്നത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഘം ഇന്ത്യയിലെത്തിയത്. ദേശീയ അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥരുമായി എഫ് ബി ഐ സംഘാംഗങ്ങള്‍ ചര്‍ച്ച നടത്തും.
ഇന്ത്യയിലും ഡെന്‍മാര്‍ക്കിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ അവസാനമാണ് ഹെഡ്‌ലിയും റാണയും ചിക്കാഗോയില്‍ അറസ്റ്റിലായത്.
ഇരുവരെയും ചോദ്യം ചെയ്യാന്‍ ഇന്ത്യന്‍ അന്വേഷണസംഘം അമേരിക്കയില്‍ പോയിരുന്നുവെങ്കിലും ചോദ്യം ചെയ്യാനാവാതെ അവര്‍ക്ക് മടങ്ങേണ്ടി വന്നിരുന്നു. അമേരിക്കയിലെ ചില നിയമങ്ങള്‍ ഇരുവെരയും ഇന്ത്യയ്ക്ക് വിട്ടുനല്‍കുന്നതിന് തടസ്സമാണ്. ഈ സാഹചര്യത്തിലാണ് ഇവരെക്കുറിച്ച് ലഭ്യമായ വിവരങ്ങളെല്ലാം എഫ് ബിഐ ഇന്ത്യയ്ക്ക് കൈമാറുന്നത്.
മന്‍മോഹന്‍ സിങ് അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ബരാക്ക് ഒബാമയുമായി ഹെഡ്‌ലി- റാണ വിഷയം ചര്‍ച്ച ചെയ്തിരുന്നു.












Click it and Unblock the Notifications