കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാരിസണ്‍സ്: സര്‍ക്കാറിന്റെ ഹര്‍ജി തടഞ്ഞു

  • By Staff
Google Oneindia Malayalam News

Supreme Court
ദില്ലി: ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍സിന്റെ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ സുപ്രീം കോടതി തടഞ്ഞു.

ഇരിങ്ങാലക്കുട കോടതിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന കേസില്‍ അന്തിമ വിധി വരുന്നത് വരെ ഭൂമി ഏറ്റെടുക്കുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു.

അനിശ്ചിതകാലത്തേയ്ക്ക് പാട്ടത്തിന് നല്‍കിയ ഭൂമി ഇപ്പോള്‍ ഏറ്റെടുക്കുന്നതിന് പിന്നില്‍ ഉദ്യോഗസ്ഥര്‍ക്ക് മറ്റ് എന്തെങ്കിലും താല്‍പര്യം കാണുമെന്ന് കോടതി നിരീക്ഷിച്ചു.

തൃശൂര്‍ ജില്ലയിലെ കുടശേരിയില്‍ ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍സിന് പാട്ടത്തിന് നല്‍കിയ 6063 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് കോടതി തടഞ്ഞത്. 1905ല്‍ പാട്ടത്തിന് നല്‍കിയ ഭൂമിയാണിത്.

റബ്ബര്‍ കൃഷിയ്ക്കായി മാത്രം പാട്ടത്തിന് നല്‍കിയ ഭൂമിയില്‍ മറ്റ് കൃഷികളാണ് നടത്തുന്നതെന്നും ഇത് മണ്ണൊലിപ്പിനും മറ്റും കാരണമാകുമെന്നും ആരോപിച്ചാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ ഒരുങ്ങിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X