കന്യാസ്ത്രീകളെ ശിവസേനക്കാര്‍ കയ്യേറ്റം ചെയ്തു

സംഭവവുമായി ബന്ധപ്പെട്ട് ശിവസേന വനിതാ വിഭാഗം നേതാവ് സുനിതാ ദത്രായ ചവ്വാന്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു.
സ്‌കൂള്‍ പ്രവേശനത്തിന് മുന്നോടിയായി രക്ഷിതാക്കളെയും കുട്ടികളെയും ഇന്റര്‍വ്യൂ ചെയ്യുന്നതിനിടയ്ക്കാണ് കന്യാസ്ത്രീകള്‍ക്കുനേരെ കയ്യേറ്റമുണ്ടയാത്.
പ്രാദേശിക വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തില്‍ പ്രത്യേക പരിഗണന നല്‍കണമെന്നാവശ്യപ്പെട്ടാണ് ശിവസേനക്കാര്‍ പ്രശ്‌നം തുടങ്ങിയത്.
90 ശതമാനം മുന്‍ഗണന പ്രാദേശിക വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചെങ്കിലും ഇതുസംബന്ധിച്ചുള്ള ഫയല്‍ പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് പരിശോധിക്കാന്‍ മുതിരുകയായിരുന്നു.
ഇത് തടഞ്ഞ കന്യാസ്ത്രീകളെ അവര്‍ കയ്യേറ്റം ചെയ്തു. പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളില്‍ ഒരാളുടെ ശിരോവസ്ത്രം പിടിച്ചുവലിച്ചു. തുടര്‍ന്ന് പ്രശ്‌നം വഷളായപ്പോള്‍ ഇന്റര്‍വ്യൂ നിര്‍ത്തിവച്ചു.












Click it and Unblock the Notifications