തീവ്രവാദികളെ രക്ഷിക്കാന്‍ ശ്രമം: തങ്കച്ചന്‍

നസീറിനെ ചോദ്യം ചെയ്യാന്‍ അയച്ച സംഘത്തില്‍ നിന്നും സംസ്ഥാനത്തെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനെ ഒഴിവാക്കിയതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്ത് വച്ച് നസീറിനെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഭരണപക്ഷത്തെ ഉന്നതരുടെ ഇടപെടല്‍ മൂലം വിട്ടയ്ക്കുകയായിരുന്നു.
അതിന്‌ശേഷമാണ് നസീറിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ വച്ച് ബാംഗ്ലൂരില്‍ സ്‌ഫോടനം നടത്താന്‍ ആസൂത്രണം നടന്നത്. നസീറിനെ അന്ന് വിട്ടയച്ചില്ലായിരുന്നുവെങ്കില്‍ ബാംഗ്ലൂരില്‍ സ്‌ഫോടനപരമ്പര ഉണ്ടാകുമായിരുന്നില്ല.
ബാംഗ്ലൂര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാറിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല-തങ്കച്ചന്‍ ചൂണ്ടിക്കാട്ടി.
ഡിഐജി ടികെ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ രൂപീക്കരിച്ച തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഇപ്പോഴും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അദ്ദേഹത്തെ ഒഴിവാക്കിയാണ് തീവ്രവാദ കേസുകളില്‍ അന്വേഷണം നടത്തുന്നതെന്ന് തങ്കച്ചന്‍ കുറ്റപ്പെടുത്തി.
യുഡിഎഫ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തങ്കച്ചന്‍. വിലക്കയറ്റം തടയുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് യുഡിഎഫ് യോഗം വിലയിരുത്തി. വിലക്കയറ്റം തടയണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നില്‍ ബുധനാഴ്ച യുഡിഎഫ് ധര്‍ണ നടത്തും.












Click it and Unblock the Notifications