ഏകജാലകം: എല്‍ഡിഎഫ് യോഗം തുടങ്ങുന്നു

ആവശ്യമെങ്കില്‍ ഭൂ-പാരിസ്ഥിതിക നിയമങ്ങള്‍ മറികടന്ന് ഏകജാലകത്തിലൂടെ പദ്ധതികള്‍ക്ക് അനുമതി നല്‍കണമെന്നാണ് സിപിഎമ്മിന്റെ വാദം. സിപിഐയില്‍ ഇത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുമ്പോള്‍ ആര്‍എസ്പി ഏകജാലകത്തെ പൂര്‍ണമായും തള്ളിയിട്ടുണ്ട്. തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കുന്നതിന് വേണ്ടി കര്‍ശന നിയമങ്ങളില്‍ ഇളവ് ആവാമെന്നാണ് സിപിഎം നിര്‍്‌ദേശിയ്ക്കുന്നത്. സര്‍ക്കാരിന് മുമ്പിലുള്ള അഞ്ച് വന്‍കിട പദ്ധതികള്‍ക്ക് അതിവേഗം അനുമതി നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
ഏകജാലക സംവിധാനത്തെ തുടക്കത്തില്‍ എതിര്‍ത്തിരുന്ന സിപിഐ ആശയക്കുഴപ്പത്താല്‍ വ്യക്തമായ തീരുമാനം എടുക്കാനാവാത്ത അവസ്ഥയിലാണിപ്പോള്‍. ഏകജാലകത്തെ അനുകൂലിക്കുന്ന സിപിഐ സെക്രട്ടറിയേറ്റിന്റെ തീരുമാനങ്ങള്‍ എക്‌സിക്യൂട്ടീവും കൗണ്‍സില്‍ രണ്ടുവട്ടം തള്ളിയിരുന്നു. കൗണ്‍സില്‍ തീരുമാനങ്ങള്‍ വിശദീകരിച്ച് പാര്‍ട്ടി സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ നടത്തിയ വാര്‍ത്താസമ്മേളനം, ഇതു സംബന്ധിച്ച ആശയകുഴപ്പത്തില്‍നിന്ന് പാര്‍ട്ടി മുക്തമായിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു.
പരിസ്ഥിതി, ഭൂപരിധി തുടങ്ങിയ കാര്യങ്ങളില്‍ വന്‍കിടക്കാര്‍ എന്ന പേരില്‍ ആരെയും ഒഴിവാക്കരുതെന്നാണ് ആര്‍എസ്പിയുടെ നിലപാട്. യുജിസി ശുപാര്‍ശ അനുസരിച്ച് കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നടക്കമുള്ള കാര്യങ്ങളും എല്‍.ഡി.എഫ് യോഗം ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications