കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് ഏകജാലകം ചര്‍ച്ച ചെയ്തില്ല

  • By Staff
Google Oneindia Malayalam News

LDF
തിരുവനന്തപുരം: വ്യവസായ പദ്ധതികള്‍ക്ക് അതിവേഗം അനുമതി നല്‍കാന്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്തില്ല.

വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രവിരുദ്ധ സമരം ശക്തമാക്കാനും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അസുഖത്തെത്തുടര്‍ന്ന് യോഗത്തില്‍ പങ്കെടുക്കാതിരുന്നതുകൊണ്ടാണ് ഏകജാലകം ചര്‍ച്ച ചെയ്യാതിരുന്നത്.

പ്രധാനമായും ഏകജാലകത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് തിങ്കളാഴ്ച എല്‍ഡിഎഫ് യോഗം വിളിച്ചുചേര്‍ത്തത്. രണ്ട് ദിവസം ചേരാന്‍ നിശ്ചയിച്ചിരുന്ന യോഗം തിങ്കളാഴ്ചകൊണ്ട് അവസാനിക്കുമെന്നാണ് സൂചന.

വിലക്കയറ്റം തടയാന്‍ രൂപകരിക്കുന്ന സമിതിയില്‍ ധനമന്ത്രി തോമസ് ഐസക്, സി ദിവാകരന്‍, തുടങ്ങിയവരും അംഗങ്ങളാണ്.

വിലക്കയറ്റത്തിനെതിരെ പഞ്ചായത്തുകളില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനം. യുജിസി ശുപാര്‍ശ അനുസരിച്ച് കോളെജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X