പോള്‍ വധം: കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കും

മൂന്നു ദിവസത്തിനകം കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭ്യമാക്കും. കേസിന്റെ കുറ്റപത്രം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
പോള്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് അദ്ദേഹത്തിന്റെ പിതാവ് ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്. തങ്ങള്‍ക്ക് കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭിച്ചില്ലെന്ന് അദ്ദേഹം പരാതിപ്പെട്ടു.
ഒരു മാസം മുമ്പാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് കോടതിയ്‌ക്കും പ്രതികള്‍ക്കുമേ നല്‍കാനാകൂവെന്ന് ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വാദിച്ചു.
ചട്ടങ്ങളല്ല മരിച്ചയാളിന്റെ പിതാവാണ് നീതി തേടുന്നതെന്ന് ചീഫ് ജസ്‌റ്റീസ് എസ് ആര്‍ ബന്നൂര്‍മഠ് ചൂണ്ടിക്കാട്ടി.
അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പോളിന്റെ പിതാവിനു നല്‍കാന്‍ നാണിക്കുന്നതെന്തിനെന്ന് കോടതി ചോദിച്ചു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മൂന്ന് ദിവസത്തിനകം പോളിന്റെ പിതാവിന് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
സാങ്കേതിക കാരണങ്ങള്‍ ചൂണ്ടികാണിച്ച് കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കാതിരുന്നാല്‍ ജുഡീഷ്യല്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ മടിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.
തുടര്‍ന്നാണ് കുറ്റപത്രത്തിന്റെ പകര്‍പ്പ് പോളിന്റെ പിതാവിന് നല്‍കാമെന്ന് ഡിജിപി ഹൈക്കോടതിയില്‍ സമ്മതിച്ചത്. കേസ് അടുത്ത തിങ്കളാഴ്ച പരിഗണിക്കും.












Click it and Unblock the Notifications